Friday, February 11, 2011

"എന്‍.എം.ഹുസൈനുമായി പര്‍ദ്ദയിട്ടൊരു സംവാദം."

(സംവാദത്തില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വം)
ശ്രീ.എന്‍.എം.ഹുസൈന്റെ ഏഴയലത്തു വിവരമില്ലെന്നു സമ്മതിക്കുന്ന, എന്നാല്‍ ഹുസൈന്റെ ശക്തനായ വക്കീലായ ശ്രീ സത്യാന്വേഷി (കക്ഷികളെക്കാള്‍ വക്കീലന്മാര്‍ക്കു വിവരമുണ്ടാകുമെന്ന ധാരണയാലാണ് എല്ലാവരും വക്കീലിനെ വെയ്ക്കുന്നത്, പക്ഷെ പാവം ഹുസൈന്‍ !!) ഇപ്പോള്‍ ഹാലിളകി സര്‍വമാന യുക്തിവാദികളെയും നേരിട്ടു സംവാദത്തിനു ക്ഷണിക്കുന്ന സ്നേഹസംവാദകാലമാണ് ബൂലോകത്ത്. ഹുസൈന്റെ നിക്കറുകീറി, അദ്ദേഹത്തിന്റെ സംവാദച്ചന്തികളില്‍ വിക്സ്  തേച്ചുവിട്ട കുപ്രസിദ്ധ പ്രതികളായ കാളിദാസന്‍, കെപി, ജാക്ക്റാബിറ്റ്, ബ്രൈറ്റ്, ഉദയഭാനു,............തുടങ്ങിയ പ്രഭൃതികളെ സംവാദത്തിനു ക്ഷണിച്ച്, സംവാദമുറി പുറത്തുനിന്ന് അടച്ച് കുറ്റിയിട്ട്, സ്വയം മനുഷ്യബോംബായി പൊട്ടിത്തെറിച്ച് (കടപ്പാട് നിസ്സഹായനോട്), യുക്തിവാദി സംഘങ്ങളിലൊന്നും അംഗങ്ങളല്ലാത്ത മേല്പടിയാന്മാരെ വംശനാശം വരുത്താനാണോ സത്യാന്വേഷിയിങ്ങനെ അലറിവിളിച്ച് സംവാദത്തിനു ക്ഷണിക്കുന്നതെന്ന് സംശയിക്കുന്നവരുണ്ടെങ്കില്‍ നിങ്ങള്‍ മഠയന്മാര്‍(കടപ്പാട് ശ്രീ.എന്‍.എം.ഹുസനോട് ) !!! ഇവരാരും സംവാദത്തിനു നേരിട്ട് ഹാജരാകില്ലെന്നു നൂറുശതമാനം ഉറപ്പുള്ളതു കൊണ്ട് മാത്രമാണ് സത്യാന്വേഷി ഈ അത്യാഹിതത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്നാണ് എന്റെ പക്ഷം.

ബ്ലോഗെഴുതുന്നവരില്‍ പലരും ഔദ്യോഗികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താറില്ല. അതിനുള്ള കാരണം ആരായേണ്ട കാര്യമില്ല. ചിലപ്പോള്‍ ചിലര്‍ക്ക് ഒന്നിലധികം ഐഡന്റിറ്റികളുണ്ടായിരിക്കുകയും ചെയ്യാം. അതൊക്കെ അവനവന്റെ സൌകര്യം. സത്യാന്വേഷി പോലും ബ്ലോഗെഴുതുന്നത് സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണെന്ന് കാളിദാസനോട് തന്നെ വെളിപ്പെടുത്തിയതാണ്. കാളിദാസനും ആരാണെന്നത് ബൂലോകത്ത് ഒരു പ്രശ്നമാകേണ്ടതില്ല. അത്തരം സ്വാതന്ത്ര്യമാണ് ബ്ലോഗെഴുത്ത് നല്‍കുന്നത്. എഴുതിയ സാധനങ്ങള്‍ക്ക് അവാര്‍ഡു വെല്ലതും കിട്ടുകയാണെങ്കില്‍ അതുവാങ്ങിയെടുക്കാന്‍ മാത്രമേ ഐഡന്റിറ്റിയൊക്കെ വെളിപ്പെടുത്തേണ്ട കാര്യമുള്ളു എന്നാണ് എന്റെ ലൈന്‍. മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്താല്‍ പോലും ഐഡന്റിറ്റി അവര്‍ ആവശ്യപ്പെടുന്നില്ലെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഒരാള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് എതിരാളിക്ക് മറുപടി പറയാന്‍ കഴിയുന്നുണ്ടോ എന്നതു മാത്രമാണ് പ്രസക്തമായ വിഷയം.

സത്യാന്വേഷി മേല്‍പടിയാന്മാരെ നേരിട്ടുള്ള സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അവര്‍ അതിനു തയ്യാറാകാത്തതും ഹുസൈന്‍ ജയിച്ചു എന്നതിനു തെളിവായാണ് അദ്ദേഹം ഹാജരാക്കുന്നത്. ബൂലോകത്തെ സംവാദത്തിനു കൃത്യമായ മറുപടി കൊടുക്കാന്‍ കഴിവില്ലാത്ത ഹുസൈനു വേണ്ടി, നേരിട്ടുള്ള സംവാദത്തിനു വെല്ലുവിളിച്ചിട്ടും ഹാജരാകാന്‍ തയ്യാറല്ലാത്തതിനാല്‍ ഹുസൈന്റെ മുന്‍പില്‍ പരാജയഭീതിയുള്ളതിനാലാണ് എന്നു വരുത്തിത്തീര്‍ക്കുന്ന സത്യാന്വേഷിയെ നേരിടാന്‍ കാളിദാസാദികള്‍ക്കു മുന്‍പില്‍ ഒരു പുതിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

ഒരാള്‍ക്ക് സ്വന്തം ഐഡന്റിറ്റി / വ്യക്തിത്വം സമ്പൂര്‍ണമായി മറച്ചുവെച്ച് എന്നാല്‍ മറ്റുള്ളവരുടെ ഐഡന്‍റ്റിറ്റി നേരിട്ടു മനസ്സിലാക്കാനും ലോകത്തിലെ ഏതു മനുഷ്യസമൂഹങ്ങളിലും അവരുടെ ജീവിതവ്യവഹാരങ്ങളിലും ഇടപെടാനും പര്യാപ്തമായ ഒരു സംവിധാനം ഈ ലോകത്തെ പഴയ ശാസ്ത്രം പോകട്ടെ അത്യന്താധുനികശാസ്ത്രത്തിനു പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മതങ്ങള്‍ക്ക് അതിനു കഴിയുമെന്നു പറഞ്ഞാല്‍ വെടിപറച്ചിലായിപ്പോകും. എന്നാല്‍ ഇസ്ലാമതത്തിനു മാത്രമെ അതിനു കഴിഞ്ഞിട്ടുള്ളു എന്നതാണ് സത്യം. അപ്പോള്‍ എന്താണ് ആ സംവിധാനം എന്ന് വംശീയതയോളം വരുന്ന മുസ്ലീംവിരുദ്ധത സ്വന്തമാക്കിയിട്ടുള്ള എല്ലാവര്‍ക്കും മനസ്സിലായിക്കാണും. മനസ്സിലാകാത്ത നിഷ്ക്കളങ്കര്‍ക്കു വേണ്ടി എടുത്തു പറയാം. അതാണ് പര്‍ദ്ദ.

അപ്പോള്‍ ആളാരാണെന്നു വെളിപ്പെട്ടു പോകുമെന്ന ഭയത്താല്‍ സത്യാന്വേഷിയുടെ 916 കാരറ്റ് സംവാദവെല്ലുവിളിയെ ഏറ്റെടുക്കാന്‍ ധൈര്യമില്ലാത്ത കാളിദാസനുമാത്രമല്ല, അത്തരം ഭയമുള്ള ആര്‍ക്കും പര്‍ദ്ദ ധരിച്ചുകൊണ്ട് നേരിട്ടു സംവദിച്ചുകൂടെ ??!! വെറും പര്‍ദ്ദ വേണ്ട നിങ്ങളുടെ കണ്ണുകള്‍ മാത്രം കാണാന്‍ പാകത്തിലുള്ള, ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ക്കുശേഷം കേരളീയ സമൂഹത്തില്‍ വ്യാപകമായി തള്ളിക്കയറിവന്ന 'സുരക്ഷിതപ്പര്‍ദ്ദ' തന്നെ ധരിക്കാവുന്നതാണെല്ലോ. ഇനി നിങ്ങളുടെ കണ്ണുകളും എതിരെയിരിക്കുന്ന സംവാദികള്‍ കണ്ടുപോകുമെന്നുള്ള ഭയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 'കരുണാനിധി'മോഡല്‍ ജനങ്ങളുടെ കണ്ണില്‍ നോക്കാനും എന്നാല്‍ അവര്‍ക്ക് ഒരിക്കലും വെളിപ്പെട്ടു കൊടുക്കാത്ത കറുത്ത കണ്ണടയും വെയ്ക്കാം.

ഇതുവരെ പര്‍ദ്ദ ധരിച്ചിട്ടില്ലാത്തതിനാല്‍ നാണമാകുന്നുണ്ടെങ്കില്‍ നമുക്ക് സത്യാന്വേഷിയോടും പര്‍ദ്ദ ധരിക്കാന്‍ അഭ്യര്‍ത്ഥിക്കാം. അദ്ദേഹം കടുംപച്ചനിറത്തിലുള്ള പര്‍ദ്ദ തന്നെ ധരിക്കട്ടെ. ആള്‍ മോഡറേറ്ററായി ഇരിക്കുമ്പോള്‍  ഒരു വ്യത്യസ്തതയായിക്കോട്ടെ. ആത്മവിശ്വാസക്കുറവ്, സഭാകമ്പം, വിറയല്‍, ചമ്മല്‍,...ആദിയായ കോംപ്ലക്സുകളെ സമര്‍ത്ഥമായി മറയ്ക്കാന്‍ പര്‍ദ്ദയിട്ടുകൊണ്ടുള്ള സംവാദം ഏറ്റവും പ്രയോജനകരമായിരിക്കും. ഹുസൈന്‍ കൈരളി ടിവിയില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ട് രവിചന്ദ്രനെ നിലംപരിശാക്കിയതു കൊണ്ടുള്ള ആത്മവിശ്വാസം ആവോളമുള്ളതിനാല്‍ അദ്ദേഹത്തിനെ പര്‍ദ്ദ ധരിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ നിര്‍ദേശം. സംവാദികള്‍ പര്‍ദ്ദ ധരിച്ചിട്ടുള്ളതിനാല്‍ ആളാരാണെന്ന് പ്രേക്ഷകര്‍ക്കു മനസ്സിലാകാന്‍ പാകത്തില്‍ പര്‍ദ്ദയിന്മേല്‍ പേരെഴുതിയ ബോര്‍ഡു തൂക്കുന്നത് നന്നായിരിക്കും.

ഇത്രയും നല്ല ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടും സംവാദത്തിനു തയ്യാറാകുന്നില്ലെങ്കില്‍ ഹുസൈന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശാസ്ത്രജ്ഞാനമുള്ള കാളിദാസാദികള്‍ക്കെന്നല്ല, അതു ലവലേശമില്ലാത്ത സംഘടിത യുക്തിവാദികള്‍ക്കും കഴിവില്ലെന്ന കാര്യം ഉറക്കെ പ്രഖ്യാപിക്കുവാന്‍ ഞാന്‍ തെല്ലും മടി കാണിക്കുന്നില്ല .

Wednesday, October 14, 2009

അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ !

ബൂലോകത്ത് പ്രശസ്തനായ ചിത്രകാരന്‍അവര്‍കള്‍ക്ക് ‘നായര്‍’, ‘നമ്പൂതിരി’ തുടങ്ങിയ ആഭിജാത്യവാലുകള്‍ പേരിനു പിറകില്‍ തൂക്കിയിടുന്ന സനാതനധര്‍മ്മക്കാരെ കാണുമ്പോല്‍ ദേഹമാസകലം ചൊറിഞ്ഞു കയറുകയും അവരുടെ പഴമയും പുതുമയും വിളിച്ചു പറഞ്ഞ് മെക്കിട്ടു കയറുകയും ചെയ്യും ! അസ്സുരനായി പിറന്നതു കൊണ്ട് ഈയുള്ളവനും അതൊക്കെ സുഖിക്കാറുണ്ട്. സവര്‍ണ്ണന്റെ ഹുങ്കും ജാതിഘടനയിലെ
ഉന്നതസ്ഥാനവും വിളിച്ചറിയിക്കുന്നതിനാണു മേല്‍ വാലുകളാട്ടികൊണ്ട് അവര്‍ മരം ചാടിനടക്കുന്നത്  എന്നു നൂറുശതമാനം ഉറപ്പ്. അതിനാല്‍ അവരെ ഇരുത്തിയും നിറുത്തിയും പൊരിക്കണമെന്നു തന്നെയാണു ഈയുള്ളവന്റേയും അഭിപ്രായം. എന്നാല്‍ ഇതിനേക്കാ‍ളൊക്കെ അപകടകാരിയ, സാവര്‍ണ്ണ്യത്തിന്റെയും, ഫ്യൂഡല്‍ തമ്പുരാനിസ്സത്തിന്റേയും, സര്‍വ്വവിധ മെക്കിട്ടുകേറ്റങ്ങളുടേയും പ്രതിനിധിയായ മറ്റൊരു
‘വാല്‍ ’ ആരാലും അക്രമിക്കപ്പെടാതെ എല്ലാവരുടെയും സ്നേഹാദരവുകള്‍ പങ്കുപറ്റിക്കൊണ്ട്, സര്‍വ്വവിധ ചൂഷണങ്ങളും നടത്തി കേരളീയജീവിതത്തില്‍ അങ്ങനെ അര്‍മാദിച്ചു പോരുന്ന കാര്യം അറിയിക്കുന്നതിനാണു അസ്സുരന്‍ ഇവിടെ ശ്രമിക്കുന്നത് . നായര്‍, നമ്പൂതിരി വാലുകള്‍ ഇതിന്റെ മുന്നില്‍ വെറും എലികളാണ്. എല്ലാവരും മേല്‍പറഞ്ഞ രണ്ടു വാലുകളെ അക്രമിക്കുന്നതിന്റെ മറവില്‍ രക്ഷപെട്ടു പോകുന്ന ഈ ‘വാല്‍,’ മദിച്ചുപുളച്ച് , തങ്ങളുടെ തനിനിറം ആരും മനസ്സിലാക്കുന്നില്ല എന്ന നെഗളിപ്പില്‍ നടക്കുകയാണ് . ആ വാലാണ് സവര്‍ണ്ണ
കൃസ്ത്യാനികള്‍ വളരെ ആഢംബരപൂര്‍വ്വം അവരുടെ ചന്തിക്കു പുറകില്‍ തൂക്കിയിടുന്ന ‘അച്ചായന്‍’!
അച്ചായന്‍ എന്നതിന്റെ അര്‍ത്ഥം എന്താണ് ? പണച്ചാക്കായ സവര്‍ണ്ണ കൃസ്ത്യാനിയുടെ വീട്ടില്‍, ഭാര്യ ഭര്‍ത്താവിനെ അച്ചായനെന്നു വിളിക്കും. മക്കളും അച്ചായാന്നു എന്നു വിളിക്കും.
അപ്പോള്‍ അച്ചായന്‍ = ഭര്‍ത്താവ്, പിതാവ് (അതായത് ജനിപ്പിച്ചവന്‍)
ഇവരെയൊക്കെ അച്ചായാന്നു വിളിക്കുന്ന, നാട്ടുകാരുടെ മുഴുവന്‍ പിതാക്കന്മാര്‍ ഇവരാണെന്നു തോന്നും, നാട്ടുകാരുടെ വിളി കേട്ടാല്‍ !

പുരോഹിതന്മാരെ അച്ചന്‍ വിളിക്കുന്നതില്‍ നിന്നാണോ അച്ചായന്‍ എന്ന ബഹുമതിവാക്കുണ്ടായത് ? (പുരോഹിതന്മാരുടെ പീഢനത്വരയില്‍ നിന്നുമാണോ അച്ചായന്‍
ഉണ്ടായത് ?)
മധ്യ/മദ്യ തിരുവിതാംകൂറിലെ കാശുള്ള സവര്‍ണ്ണകൃസ്ത്യാനികളുടെ ഏതാണ്ടൊരു ഫ്യൂഡല്‍ പദവി വിളിച്ചറിയിച്ചുകൊണ്ടുള്ള  കൊണ്ടുള്ള സ്വയംഭോഗവിളിയാണ് അച്ചായന്‍. അതോ പാവപ്പെട്ട ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതോടൊപ്പം, അവരുടെ പെണ്ണുങ്ങളുടെ വയറ്റില്‍ ഉണ്ടാക്കികൊടുക്കുന്ന പണികൂടി ഈ അച്ചായന്മാര്‍
കുത്തകയാക്കി വച്ചിരിക്കുന്നതു കൊണ്ടാണൊ അച്ചായന്‍ എന്ന വാക്കുണ്ടായത് ?തന്തയെ അറിയാത്ത പിള്ളാരുടെയെല്ലാം അച്ചന്‍= അച്ചായന്‍ ! ഒരാള്‍ അച്ചായന്‍ എന്ന് സ്വയം
വിളിക്കുകയോ/വിളിക്കപ്പെടുകയോ ചെയ്യുമ്പോള്‍ വേറെ കുറെ നാ‍ട്ടു നടപ്പ് അര്‍ത്ഥം കൂടിയുണ്ട്.

1) അച്ചായനൊരു പണച്ചാക്കാണ്. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും അച്ചായന്റേതല്ലെ. അങ്ങനെ ഒരു ഫ്യൂഡല്‍ പ്രഭുവായ നമ്മേ ‘അച്ചായാ’ എന്നു വിളിച്ചാള്‍ എന്താണൊരു കുറവ് ?
2) കമ്മ്യൂണിസം എന്നു കേട്ടാല്‍ അച്ചായനു കലി വരും !
3) അച്ചായനെ പടച്ചതമ്പുരാന്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേരാനാണു പറഞ്ഞു വിട്ടിരിക്കുന്നത്. അവിടെ നില്‍ക്കുമ്പോള്‍ വലിയ പ്രയോജനം കിട്ടുന്നില്ലെങ്കില്‍ മാത്രം കാങ്ക്രസ്സില്‍ പോകാവൂ. യാതൊരു കാരണവശാലും കമ്മ്യൂണിസ്റ്റാകരുത്.       ആകുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ കാങ്ക്രസുകാരെ പോലെ വൃത്തികെട്ടവരാകുമ്പോള്‍ മാത്രം !
4) എല്ലാ ഞാറാഴ്ച്ചയും പള്ളിയില്‍ പോയിരിക്കും കുമ്പസാരിച്ചിരിക്കും ! (കുമ്പസാരിക്കാനുള്ള വിഷയത്തിനു
ബുദ്ധിമുട്ടില്ലാതിരിക്കാന്‍ അച്ചായന്‍ മുടങ്ങാതെ പാപം ചെയ്തിരിക്കും)
5) അച്ചായന്‍ വൈകിട്ട് ഇത്തിരി പരിപാടിക്കിറങ്ങും. അഞ്ചാറെണ്ണം വീശി, അല്പം വെടിയിറച്ചി അകത്താക്കി, പിന്നെ രഹസ്യമായി ഇത്തിരി പച്ചയിറച്ചിയും            അകത്താക്കും. അതൊക്കെ അച്ചായന്റെ ഒരു വീക്കനെസ്സല്ലിയോ !
6) അച്ചായനെ ആശ്രയിച്ചാണ് കമ്പോളവ്യവസ്ഥിയും ഷെയര്‍ മാര്‍ക്കറ്റും പിടിച്ചുനില്‍ക്കുന്നത്. അച്ചായന്റെ റബ്ബറും, കുരുമുളകും, ഏലവും, തേയിലയുമാണ് നമുക്ക് വിദേശനാണ്യം തേടിത്തരുന്നത്. അതുപോലെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിലെ പെര്‍ഫ്യൂം മുതല്‍ ഏറ്റവും വിലമതിക്കുന്ന കാറുവരെ ചിലവാകുന്നത് അച്ചായന്റെ കൈയില്‍ തുട്ടുണ്ടായതു
കൊണ്ടല്ലിയോ !
7) അറുത്തകൈയ്ക്ക് ഉപ്പു തേയ്ക്കില്ല. വീട്ടുവേലക്കാര്‍ക്കും തൊഴിലാളികള്‍കും വേലയെടുത്താല്‍ ന്യായമായ കൂലികൊടുക്കുന്ന പതിവ് അച്ചായനില്ല.
8) കാശുണ്ടാക്കുകയെന്നതാണ് ഏക ജീവിത ലക്ഷ്യം. അതിനു ആരുടെ പള്ളയ്ക്കടിക്കാനും അച്ചായനു മടിയില്ല. കമന്നു വീണാല്‍ കാപ്പണം കൊണ്ടേ പൊങ്ങൂ.
9) തീട്ടത്തില്‍ തരി പെറുക്കികളായിരിക്കും.
10) മറ്റുമതക്കാരെയും ജീവജാലങ്ങളെയും പ്രകൃതിയേയുമെല്ലാം വിശുദ്ധപിതാവു സൃഷ്ടിച്ചുവിട്ടിരിക്കുന്നത് അച്ചായന്മാരുടെ ഉപയോഗത്തിനു വേണ്ടിയാണ്. അതിനാല്‍ എല്ലാത്തിനേം ചൂഷണം ചെയ്ത്, തോന്നുന്നതുപോലെ അര്‍മ്മാദിച്ച് ജീവിക്കുക. വെല്ല പാപവും ചെയ്താല്‍ വിഷമിക്കേണ്ട. മകനെ നീ കുമ്പസാരിച്ചാല്‍ മതി.
11) അവലക്ഷണം കെട്ട ഹിന്ദുമതത്തിലെ ആദിവാസികളും ദളിതരും നമ്മുടെ മതത്തില്‍ വന്നിട്ടുള്ളവരാണെങ്കിലും അച്ചായന്‍ പദവി ഇവറ്റകള്‍ക്കുള്ളതല്ല കേട്ടോ.
12) വിദ്യാഭ്യാസം, ഹോസ്പിറ്റല്‍, വിദേശമദ്യം എന്നീ വ്യാപാരങ്ങള്‍ വളരെ ലാഭകരമായതിനാല്‍ അതു നടത്തി ജീവിച്ചു കൊള്ളാ‍ന്‍ പരിശുദ്ധപിതാവു നിര്‍ദ്ദേശം കൊടുത്താണു ഭൂമിയിലോട്ട് അച്ചായനെ അയച്ചത്.  അച്ചായന്റെ ആശുപത്രിയില്‍  ചികിത്സാക്കാശു തികച്ചുകൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നാല്‍ ശവം പോലും കാശുകിട്ടുന്നതുവരെ പിടിച്ചു വയ്ക്കും. കള്ളുകച്ചവടം ചെയ്യരുത്. അത് ഹിന്ദുചോകാനുള്ളതാണ്. അവന്റെ കച്ചവടം നമ്മളെ ബാധിക്കുകയാണെങ്കില്‍, മദ്യനിരോധനത്തിനായി നമ്മുടെ
പള്ളീലച്ചന്മാര്‍ കള്ളുഷാപ്പുകള്‍ ഉപരോധിച്ചോളും. പക്ഷേ വിദേശമദ്യഷാപ്പുകള്‍ ഉപരോധിക്കയില്ല. അതു കുഞ്ഞാടുകളുടെ സ്വന്തമല്ലിയ്യോ !
13)അച്ചായന്മാര്‍ രണ്ടു കാര്യങ്ങളിലാണു ആത്മാര്‍ത്ഥമായി വിശ്വസ്സിക്കുന്നത്. ഒന്നു കൃസ്തുവിലും, രണ്ടു മനോരമയിലും !!
    അച്ചായന്മാരെ കുറിച്ചെഴുതിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല. അച്ചായനിസ്സത്തിന്റെ രാഷ്ട്രീയ സാമൂഹിക ധ്വനിയുടെ ചിലവശങ്ങള്‍ സൂചിപ്പിക്കാനെ അസ്സുരനു കഴിഞ്ഞുള്ളു. അതിനു ചില അതിജീവനകലകള്‍ കൂടി വശമുണ്ട് ! അതായത് അധികാര സ്ഥാനത്തിരിക്കുന്ന ശക്തികള്‍ ആരായാലും, സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ അതിന്റെ മൂടു താങ്ങികളാകുക. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ദേശ്ശീയസ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റു കൊടുക്കുകയും, മഹാത്മാഗാന്ധിയെ മിസ്റ്റര്‍ ഗാന്ധിയെന്നു അഭിസംബോധനചെയ്യുകയും അധികാരം ഇന്ത്യക്കാരന്റെ കൈയിലെത്തുമെന്നു കണ്ടപ്പോള്‍ പ്ലേറ്റു തിരിച്ചുവെച്ച് മഹാത്മാവ് എന്നു അഭിസംബോധന ചെയ്ത ഒരു പത്രമുത്തശ്ശിയുടെ പാരമ്പര്യം ! ആ ശൈലിയാണു ‘ഓന്തിസം’ ! അങ്ങിനെ എന്തെല്ലാമുണ്ട് അച്ചായനിസത്തെ കുറിച്ചു പങ്കുവെയ്ക്കുവാന്‍ !

ഞങ്ങളുടെ കൈയ്യില്‍ ഭൂമിയുണ്ടായിരുന്നു.
നിങ്ങള്‍ കൈയ്യില്‍ ബൈബിളുമായി വന്നു. ഭൂമി നിങ്ങളുടെ കൈയ്യിലും ബൈബിള്‍ ഞങ്ങളുടെ കൈയ്യിലുമായി ! _അച്ചായനിസ്സത്തിന്റെ ഈ സാരസര്‍വ്വത്വം ഓര്‍മ്മിപ്പിക്കുന്നില്ലേ കെ.പി. യോഹന്നനും തങ്കുബ്രദറുമൊക്കെ !

ചുരുക്കിപറഞ്ഞാല്‍ ലോക പോലീസ് കളിക്കുന്ന, ലോകരാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെയും അവരുടെ സംസ്ക്കാരത്തിന്റെയും വാക്താക്കളായും ഞാന്‍ അച്ചായന്മാരെ കാണുന്നു. ഒരു തെറ്റിദ്ധാരണയാകാം!